15
Aug 2023
Sun
15 Aug 2023 Sun

S.S.C ട്രാന്‍സിലേറ്റര്‍ വിജ്ഞാപനം വന്നു; 307 ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍വീസില്‍ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്കായി SSC ട്രാന്‍സിലേറ്റര്‍ വിജ്ഞാപനം വന്നു. റെയില്‍വേ ബോര്‍ഡ്, ഇന്ത്യന്‍ സായുധ സേന ഹെഡ് കോര്‍ട്ടേഴ്‌സ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സര്‍വീസ്, കൂടാതെ മറ്റനേകം കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷത്തെ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ റിക്രൂട്ട്‌മെന്റ്‌നുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ വന്നത്. വിശദാംശങ്ങള്‍ ഇവയാണ്:

അവസാന തിയ്യതി: സെപ്റ്റംബര്‍ 12

ഒഴിവുകള്‍: 307

പ്രായം: 18 വയസ്സ് മുതല്‍ 30 വയസ്സ് വരെ
(സംവരണവിഭാഗങ്ങള്‍ക്ക് ഇളവ്).

യോഗ്യത:

ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍/ ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഹിന്ദിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി അതില്‍ തന്നെ ഇംഗ്ലീഷ് നിര്‍ബന്ധമായും പഠിച്ചിരിക്കണം

OR അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, അതില്‍ ഹിന്ദി നിര്‍ബന്ധമായും പഠിച്ചിരിക്കണം.

OR അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, അതോടൊപ്പം ഹിന്ദി മാധ്യമമായും ഇംഗ്ലീഷ് നിര്‍ബന്ധമായും പഠിച്ചിരിക്കണം

OR ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷിലേക്കുള്ള ട്രാന്‍സിലേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കുക, രണ്ട് വര്‍ഷത്തെ ട്രാന്‍സിലേഷന്‍ പരിചയം ഉണ്ടായിരിക്കണം.

സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍/ സീനിയര്‍ ട്രാന്‍സിലേറ്റര്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഹിന്ദിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി അതില്‍ തന്നെ ഇംഗ്ലീഷ് നിര്‍ബന്ധമായും പഠിച്ചിരിക്കണം

OR അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, അതില്‍ ഹിന്ദി നിര്‍ബന്ധമായും പഠിച്ചിരിക്കണം.

OR അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, അതോടൊപ്പം ഹിന്ദി മാധ്യമമായും ഇംഗ്ലീഷ് നിര്‍ബന്ധമായും പഠിച്ചിരിക്കണം

OR ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷിലേക്കുള്ള ട്രാന്‍സിലേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കുക, 3 വര്‍ഷത്തെ ട്രാന്‍സിലേഷന്‍ പരിചയം ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ്: 100 രൂപ
(വനിതകള്‍/ SC/ST/ PWD വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് ഇല്ല)

എങ്ങിനെ അപേക്ഷിക്കാം:
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://ssc.nic.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുക മറ്റുള്ളവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, പാസ്സ്‌വേര്‍ഡ്, ക്യാപ്ച്ച എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.
SSC Translator Recruitment 2023: Apply Online for 307 Vacancies