15
Jan 2024
Fri
15 Jan 2024 Fri

SSLC പരീക്ഷ രജിസ്‌ട്രേഷന്‍; സമയപരിധി 12ന് അവസാനിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന SSLC പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമ്പൂര്‍ണ ലോഗിന്‍ വഴിയാണ് സ്‌കൂളുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കേണ്ടത്. ജനുവരി 12 ന് മുമ്പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ സമ്പൂര്‍ണ ലോഗിനില്‍ നിന്നും ലഭ്യമാണ്. എന്നാല്‍ യൂസര്‍ മാനുവലില്‍ ഉള്‍പ്പെടുത്തിട്ടുള്ള സമയക്രമത്തില്‍ യാതൊരു വിധ മാറ്റവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇത്തവണ മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ല്‌സ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാവും. ഏപ്രില്‍ 317 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും.