കോവിഡ് വ്യാപനം: കേന്ദ്രം വിളിച്ച അടിയന്തരയോഗം ഇന്ന്; കൂടുതല്‍ വ്യാപനമുള്ള കേരളത്തിന് പ്രത്യേക നിര്‍ദേശങ്ങളുണ്ടാകും
|
ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ യോത്തില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷതവഹിക്കുന്ന യോഗം വിലയിരുത്തും.
ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാജ്യത്ത് കൂടുതല്‍ കോവിഡ് രോഗികളുള്ള കേരളം കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ കേന്ദ്രത്തെ അറിയിക്കും. കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേരളം അറിയിക്കും.
ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് നിര്‍ദേശം വന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





