04
Jan 2025
Fri
04 Jan 2025 Fri
Storm Éowyn: ‘Bomb’ cyclone approaches Ireland and parts of UK

യുകെയില്‍ ഭീതി പടര്‍ത്തി എയോവിന്‍ കൊടുങ്കാറ്റ് എത്തുന്നു. (Storm Éowyn: ‘Bomb’ cyclone approaches Ireland and parts of UK) രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപൂര്‍വ റെഡ് അലര്‍ട്ട് ആയ ലെവല്‍ 2 അലര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്‌സ്പരിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ അതി ശക്തമായ കാറ്റിനെ നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി, ശനി ദിവസങ്ങളിലായി രാജ്യത്തെ വിവിധയിടങ്ങളിലായി കൊടുങ്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വടക്കന്‍ അയര്‍ലന്‍ഡ് മുഴുവനും, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സ്‌കോട്ട്‌ലന്‍ഡിന്റെ ചില ഭാഗങ്ങളിലും വളരെ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി എയോവിന്‍ മാറാനുള്ള സാധ്യതകളാണ് ഉള്ളത്.

വെള്ളിയാഴ്ച മണിക്കൂറില്‍ 90 മൈല്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞടിച്ചേക്കും. അയര്‍ലന്‍ഡിലെ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 125 മൈല്‍ വരെ എത്തിയേക്കാം.

ALSO READ: യൂനിസെക്‌സ് സലൂണിന് നേരെ സംഘപരിവാര ആക്രമണം; മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ വന്‍ അപകട സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് മുന്നറിയിപ്പ് നല്‍കി. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ഒരു സ്‌ഫോടനാത്മകമായ സൈക്ലോജെനിസിസ് അഥവാ കാലാവസ്ഥാ ബോംബിന് തന്നെ കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് ഈസ്റ്റ് വെയില്‍സ്, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലന്‍ഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യത.

ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരം, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍, വെല്‍ഷ് തീരത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും ചില തീരദേശ പാതകളിലും കടല്‍ത്തീരങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക