മംഗളൂരു: മംഗലാപുരത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സലൂണിന് നേരെ സംഘപരിവാര അക്രമം. (Gang attack on unisex salon; 14 people including Malayalis arrested) ബെജായിയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന കളേഴ്‌സ് യൂണിസെക്സ് സലൂണിന് നേരെയാണ് രാം സേനാ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു.
|
11 പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയായിരുന്നു. ഇന്നലെ രാവിലെ 11. 50 ഓടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഉടമ സുധീര്‍ ഷെട്ടി നല്‍കിയ പരാതിയില്‍ കേസെടുത്ത ബാര്‍ക്ക പൊലീസ് രാത്രിയോടെ 14 പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശി ഹര്‍ഷിത് എന്ന ഹര്‍ഷരാജ്, വാമഞ്ചൂര്‍ മൂടുഷെഡ്ഡേ സ്വദേശി രവി പൂജാരി എന്ന മോഹന്‍ദാസ്, കാസര്‍കോട് ഉപ്പള സ്വദേശി പുരന്ദര റൈ, വാമഞ്ചൂര്‍ അംബേദ്കര്‍ നഗര്‍ സ്വദേശി സച്ചിന്‍, ഉളായിബെട്ട് ഫെര്‍മഞ്ചി സ്വദേശി രവീഷ്, സുകേത്, ബഞ്ചനപദവ് സ്വദേശി അങ്കിത്, വാമഞ്ചൂര്‍ സ്വദേശി മൂടുഷെഡ്ഡിലെ കാളി മുത്തു, തരിഗുഡ്ഡെ ബോണ്ടന്തില സ്വദേശി അഭിലാഷ്, വാമഞ്ചൂര്‍ മൂടുഷേഡ് സ്വദേശി ദീപക്, വിഘ്‌നേഷ് സരിപള്ള, പെഡമലെ മങ്കി സ്റ്റാന്‍ഡിലെ ശരണ്‍ രാജ്, മൂടുഷെഡേ പ്രദീപ് പൂജാരി, മംഗളൂരു ഗോകര്‍ണ നിഡാലെ സ്വദേശി പ്രസാദ് അത്താവര്‍ എന്നിവരാണ് അറസ്റ്റിലായത്.
സ്ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും ഒരുമിച്ചു സേവനം നല്‍കുന്ന സലൂണില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച സംഘം, വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സലൂണിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.


