18
Nov 2024
Thu
18 Nov 2024 Thu
story telling workshop for children in SIBF 2024

അബൂദബി: 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിങ്ങളുടെ കഥകള്‍ ജീവിതത്തിലേക്ക് കൊണ്ടുവരൂ എന്ന പേരില്‍ ശില്‍പ്പശാലയില്‍ നിരവധി പേര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കു പുറമേ മുതിര്‍ന്നവരും പരിപാടിയില്‍ പങ്കെടുത്തു. നീക്കങ്ങളിലൂടെയും ശബ്ദത്തിലൂടെയുമാണ് ശില്‍പ്പശാലയില്‍ കഥകള്‍ അവതരിപ്പിച്ചത്. വ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ളരെയേറെ ബുദ്ധിമുട്ടേറിയ ലോകത്താണ് കുട്ടികള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും അവര്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും അവയില്‍ മോശമായതും കാണുമെന്നും എന്നാല്‍ ഈ കഥപറച്ചിലിനും ശേഷം അവര്‍ അതില്‍ നിന്ന് നല്ല വികാരങ്ങള്‍ മാത്രം എടുത്തുകൊള്ളുമെന്നും യുക്രേനിയന്‍ പരിശീലകനായ എല്ലാ ഫഡോററ്റ്‌സ് പറഞ്ഞു. പാട്ടും ഡാന്‍സുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള സെഷനില്‍ മൃഗങ്ങളുടെ കട്ടൗട്ടുകളും മറ്റും പ്രദര്‍ശിപ്പിച്ചിരുന്നു. നവംബര്‍ ആറിന് ആരംഭിച്ച പുസ്തകമേള 17ന് സമാപിക്കും.