കോഴിക്കോട്: സാഹിത്യം പൊളിറ്റിക്കലി കറക്ടാവണമെന്നത് സവർണ നിർബന്ധമെന്ന് കഥാകൃത്ത് വിനോയ് തോമസ്. ഭരണവർഗം നിർദേശിക്കുന്ന സ്റ്റാൻഡേർഡുകൾക്ക് അനുസരിച്ച് എഴുതുന്നതിനെയാണ് പൊളിറ്റിക്കലി കറക്റ്റെന്ന് പറയുന്നത്. യഥാർഥത്തിൽ അതിനല്ലേ രാഷ്ട്രീയപരമായ തെറ്റെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കടൽ കേന്ദ്ര പ്രമേയമായി വരുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തിലെ പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു വിനോയ് തോമസ്.
|
‘ഞാൻ തെറി എഴുതിയിട്ടുണ്ട്.എന്നു കരുതി, എന്റെ ഏതെങ്കിലും കൃതി ആശയപരമായി മനുഷ്യത്വ വിരുദ്ധമായ് നില്ക്കുന്നുണ്ടോ എന്നാണ് എന്റെ വിമർശകരോട് ചോദിക്കാനുള്ളത്’, വിനോയ് തോമസ് പറഞ്ഞു.നവംബർ 30 മുതൽ ഡിസംബർ 1,2,3 ദിവസങ്ങളിൽ കോഴിക്കോട് കടപ്പുറത്ത് ബുക്പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എൺപതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം വിശിഷ്ടാതിഥികൾ സംവദിക്കും. തിര, തുറ, തീരം എന്ന മൂന്ന് വേദികളിലായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.


