27
Jul 2024
Tue
27 Jul 2024 Tue
Rahul Gandhi Photo in temple step

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിനെതിരേ വിചിത്രമായ പ്രതിഷേധവുമായി ഒരു വിഭാഗം. (Strange protest against Hindu reference speech; Devotees step on the image of Rahul on the steps of the temple) പ്രസംഗത്തില്‍ ഹിന്ദുക്കളെ അവഹേളിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. ഒരു ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാഹുലിന്റെ ചിത്രം ക്ഷേത്രപ്പടിയില്‍ പതിപ്പിച്ച് ഇതില്‍ ചവിട്ടി ഭക്തര്‍ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളാണ് എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഘപരിവാരം ആസൂത്രണം ചെയ്താണ് പ്രതിഷേധമെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ളദൃശ്യങ്ങളാണിതെന്നാണ് കരുതുന്നത്. എന്നാല്‍ ക്ഷേത്രം ഏതാണെന്നതില്‍ വ്യക്തതയില്ല. പടികളില്‍ പതിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഹിന്ദുക്കളെ അക്രമികളെന്ന് വിളിക്കുന്ന ഒരാള്‍ തുടച്ചുനീക്കപ്പെടേണ്ടതുണ്ട് എന്നും എഴുതിയിട്ടുണ്ട്.


ഇന്ത്യ എന്ന ആശയത്തെ ബി.ജെ.പി ആക്രമിക്കുന്നുവെന്നും ഹിന്ദു എന്ന് അവകാശപ്പെടുന്ന ചിലര്‍ രാജ്യത്ത് ആക്രമണം നടത്തുകയാണെന്നും ലോക്സഭയില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മഹാരാഷ്ട്രയിലെ ക്ഷേത്രം പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചത്. സംഭവം നടന്നിരിക്കുന്നത് എന്‍.ഡി.എ കക്ഷി ഭരിക്കുന്ന സംസ്ഥാനത്താണെന്നും ബി.ജെ.പി അനുകൂലികള്‍ക്ക് മാന്യമായ രീതിയില്‍ പ്രതിഷേധിക്കാന്‍ അറിയില്ലെന്നും പലരും പ്രതികരിച്ചു. താന്‍ ഉദ്ദേശിച്ചത് ഹിന്ദുക്കളുടെ പേരില്‍ അക്രമം നടത്തുന്ന ആര്‍എസ്എസിനെയും ബിജെപിയെയും ആണെന്ന് അതേ പ്രസംഗത്തില്‍ തന്നെ രാഹുല്‍ വിശദീകരിച്ചിരുന്നുവെങ്കിലും പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്ത് സംഘപരിവാരം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നതകളും ഉടലെടുത്തിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി.