29
Nov 2023
Wed
29 Nov 2023 Wed

കുണ്ടറ: സ്‌കൂള്‍ ബസ് കാത്തുനില്‍ക്കവേ തലയില്‍ മരച്ചില്ല വീണ് പരിക്കേറ്റ്​ ചികിത്സയിലിരുന്ന സ്കൂൾ വിദ്യാർഥിനി മരിച്ചു. കിഴക്കേ കല്ലട താഴംതറയില്‍ തെക്കതില്‍ വര്‍ഷയാണ്​ (14) മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 30ന് ചിലവൂര്‍കാവ് ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആൽമരത്തിന്‍റെ കൊമ്പാണ്​ ഒടിഞ്ഞുവീണത്. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചു.

ബുധനാഴ്ച രാവിലെയോടെ മരിച്ചു. കൈതക്കോട് മാര്‍ ബസേലിയോസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്​ ജയന്‍ ഓട്ടോ​ഡ്രൈവറാണ്​. മാതാവ്​: ഷീജ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി അലീന സഹോദരിയാണ്. സംസ്കാരം നടത്തി.