16
Aug 2026
Sun
16 Aug 2026 Sun
student electrocuted while ironing uniform

യൂനിഫോം ഇസ്തിരിയിടുന്നതിനിടെ 13കാരി ഷോക്കേറ്റു മരിച്ചു. എറണാകുളം പറവൂര്‍ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പില്‍ സനീഷ് -നീതു ദമ്പതികളുടെ മകള്‍ സ്വാതിയാണ് മരിച്ചത്. പറവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ ഉച്ചയ്ക്ക് 1.30നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കുട്ടിയെ പറവൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്‌ക്കരിക്കും.

ALSO READ: അഴുക്കുചാല്‍ നിര്‍മാണത്തിനിടെ 18കാരന് കിട്ടിയത് 98 കോടി രൂപയുടെ സ്വര്‍ണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക