16
Dec 2023
Thu
16 Dec 2023 Thu

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയോടുള്ള ആരാധന അതിരിവിട്ടു. ഡൽഹിയിൽ സ്കൂൾ വിദ്യാർഥിക്ക് സസ്പെൻഷൻ. ഗജോധർ എന്ന വിദ്യാർഥിയാണ് കഥാനായകൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധോണിയോടുള്ള തന്റെ കടുത്ത ആരാധന പ്രകടിപ്പിക്കാൻ കണക്ക് പരീക്ഷയുടെ ഉത്തരപേപ്പറാണ് ​ഗജോധർ ഉപയോ​ഗിച്ചത്. എല്ലാ ചോദ്യങ്ങൾക്കും ഗജോധർ ഉത്തരമായി എഴുതിയത് ‘തല’ എന്നായിരുന്നു.

ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ വിളിച്ചുവരുന്ന പേരാണ് ‘തല’. തമിഴിലെ ‘തലൈവർ’ എന്ന വാക്കിന്റെ ചുരുക്കരൂപം. ഗജോധറിന്റെ ‘തല’ പ്രേമം സ്കൂൾ അധികൃതർക്ക് ഒട്ടും രസിച്ചില്ല. അവർ വിദ്യാർഥിയെ സസ്‍പെൻഡ് ചെയ്യുകയായിരുന്നു.

അതേസമയം, അടുത്ത ഐ.പി.എൽ സീസണിനായുള്ള തയ്യാറെടുപ്പുകളിലാണ് ധോണി. 42കാരനായ താരം നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചുകഴിഞ്ഞു. അടുത്ത വർഷം മാർച്ച് അവസാനത്തോടെയാണ് ഐ.പി.എൽ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെ ഒരുതവണ കൂടി ഐ.പി.എൽ ചാമ്പ്യൻമാരാക്കി വിരമിക്കുകയാകും ധോണിയുടെ ലക്ഷ്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക