13
May 2024
Fri
13 May 2024 Fri

നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം. സ്വകാര്യ സ്ഥപനങ്ങളിലെയും സെൽഫ് ഫിനാൻസിങ് കോളേജിലെയും വിദ്യാർഥികൾക്ക് RTO നൽകുന്ന പാസ് ഉപയോഗിച്ചു മാത്രമേ യാത്ര ചെയ്യാൻ സാധിക്കു.

സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെതാണ് ഈ തീരുമാനങ്ങൾ.

വിദ്യാർഥികളുടെ പാസ്സിൻ്റെ നിറം മാറ്റുവാനും വലിപ്പം കൂട്ടുവാനും യോഗം തീരുമാനിച്ചു. ബസിലെ ജീവനക്കാരും വിദ്യാർഥികളും സൗഹൃദപരമായും മാതൃക പരമായും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

Students pass for private bus extended to June 30

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക