ഷാര്‍ജ: ആലപ്പുഴ ജില്ലയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം ഭാഷാ അധ്യാപക സുഭദ്ര കുട്ടി അമ്മ ചെന്നിത്തലയുടെ അകമലര്‍ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരി പുസ്തക പ്രകാശനം നിര്‍വഹിച്ചു. കവി കുഴൂര്‍ വില്‍സണ്‍ അകമലര്‍ ഏറ്റുവാങ്ങി.
|
കവി ശിവ പ്രകാശ് പുസ്തക പരിചയം നടത്തി. അക്രമങ്ങള്‍ക്കും അനീതികള്‍ക്കെതിരേ സാമൂഹിക പ്രതിബദ്ധതയോടെ അടരാടുന്ന സ്ത്രീ ശബ്ദമാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അധ്യക്ഷന്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അഭിപ്രായപ്പെട്ടു. കെ പി കെ വെങ്ങര, ടിം രാമചന്ദ്രന്‍, വിനയന്‍, അഡ്വ. അനൂപ്, ധന്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


