കര്‍ണാടക സൂറത്കല്‍ മുഹമ്മദ് ഫാസില്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു. മംഗളുരുവിലെ ബജ്‌പേ പോലീസ് സ്‌റ്റേഷന്‍ പരിധഇയില്‍ കിണ്ണിപ്പടവില്‍ വച്ചാണ് സുഹാസ് ഷെട്ടിയെ അജ്ഞാത സംഘം വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഇവരെ പിടികൂടാന്‍ ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
|
അടുത്തിടെയാണ് സുഹാസ് ഷെട്ടി ജാമ്യത്തിലിറങ്ങിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹാസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. ബിജെപി നേതാവും മുന്‍ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍, എംഎല്‍എ ഭരത് ഷെട്ടി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. 2022 ജൂലൈ 28നായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


