17
Aug 2025
Mon
17 Aug 2025 Mon
Sumati Valavu

വലിയ ആരവങ്ങളോ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമോ ഇല്ലാതെ വന്ന ‘സുമതി വളവ്’ കാണാന്‍ തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ തള്ളി കയറ്റം. ആദ്യ ദിനം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ രണ്ടു കോടി അന്‍പത് ലക്ഷത്തില്‍പ്പരമാണ്. കേരളത്തില്‍ നിന്ന് മാത്രം ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാധാരണ ഷോകള്‍ക്ക് പ്രേക്ഷകര്‍ ഇടിച്ചുകയറയതിന് പുറമേ പ്രമുഖ തിയേറ്ററുകളില്‍ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുള്‍ ആയി മാറിയിരുന്നു. കുടുംബ പ്രേക്ഷകരുടെ അഭൂതപൂര്‍വമായ തിരക്കാണ് സുമതി വളവിനു ലഭിക്കുന്നത്. രണ്ടാം ദിനവും മികച്ച അഡ്വാന്‍സ് ബുക്കിങ് ലഭിക്കുന്ന സുമതി വളവിന്റെ മിക്ക ഷോകളും ഫാസ്റ്റ് ഫില്ലിങ്ങിലേക്കും ഹൗസ് ഫുള്‍ ഷോകളിലേക്കും കടക്കുകയാണ്.

സമീപകാലത്തെ മലയാളം ചിത്ര റിലീസുകളില്‍ ഇത്രയും വലിയ ഓപ്പണിങ് നേടുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് സുമതി വളവ്. ഇരുന്നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റുകള്‍ ആദ്യ ദിനം ബുക്ക് മൈ ഷോയിലൂടെ മാത്രം 46,000ലേറെ ടിക്കറ്റുകള്‍ ആണ് വിറ്റഴിക്കപ്പെട്ടത്.

ALSO READ: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി റിമാന്‍ഡില്‍

ആദ്യ ദിനം രാവിലെ മുതല്‍ ചിത്രത്തിന് ലഭിച്ച വമ്പന്‍ പ്രതികരണങ്ങളെ തുടര്‍ന്ന് മിക്കയിടങ്ങളിലും രാത്രി പതിനൊന്നരക്ക് ശേഷവും അഡിഷണല്‍ ഷോകള്‍ നടന്നു. ലേറ്റ് നൈറ്റ് ഷോക്ക് ഏറ്റവും വലിയ കപ്പാസിറ്റിയുള്ള എറണാകുളം കവിതാ തിയേറ്ററും ഹൗസ്ഫുള്‍ ആകുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത്.

മാളികപ്പുറത്തിന് ശേഷം സുമതി വളവിന് തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ നല്‍കുന്ന ഈ വലിയ സ്വീകാര്യതക്ക് സംവിധായകന്‍ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഗീത സംവിധായന്‍ രഞ്ജിന്‍ രാജും നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശങ്കര്‍ പി.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍