ക്വീർ ദമ്പതികളുടെ വിവാഹ തുല്യതാ അവകാശം നിരസിച്ച സുപ്രിംകോടതി ഉത്തരവിനെതിരായ പുനപ്പരിശോധനാ ഹരജി നവംബർ 28ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തലവനായ ബെഞ്ചാണ് ഹരജി കേൾക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ മുകുൽ റോഹത്ഗി പറഞ്ഞു. പുനപ്പരിശോധനാ ഹരജി തുറന്ന കോടതിയിൽ കേൾക്കണമെന്ന് ഹരജിക്കാരനുവേണ്ടി മുകുൽ റോഹത്ഗി വാദിച്ചു.
|
ക്വീർ ദമ്പതികളുടെ വിവാഹ തുല്യതാ അവകാശം നിരസിച്ച പരമോന്നത കോടതി ഉത്തരവിനെതിരേ നിരവധി പേരാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. സ്വവർഗ വിവാഹത്തിനും ക്വീർ വിവാഹത്തിനും നിയമസാധുത ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രിംകോടതി നേരത്തേ തള്ളിയിരുന്നു. നാല് വ്യത്യസ്ത ഉത്തരവുകൾ ഒക്ടോബർ 17ന് കോടതി ഹരജികൾ നിരസിച്ചുകൊണ്ട് പുറപ്പെടുവിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





