29
Oct 2023
Thu
29 Oct 2023 Thu

നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അഭിഭാഷകന്റെ ജാമ്യം സുപ്രിംകോടതി ശരിവച്ചു. തമിഴ്‌നാട് മധുര ബാറിലെ അഭിഭാഷകന്‍ എം മുഹമ്മദ് അബ്ബാസിന് മദ്രാസ് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബ്ബാസിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം പിഎഫ്‌ഐ കേസുകളില്‍ ഹാജരായതിന് എന്‍ഐഎ തന്നെ കേസില്‍ കുരുക്കുകയായിരുന്നുവെന്ന് മുഹമ്മദ് അബ്ബാസ് സുപ്രിംകോടതിയില്‍ വാദിച്ചു.

മെയ് മാസമായിരുന്നു മുഹമ്മദ് അബ്ബാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും കണ്ടെടുത്തുവെന്ന് ആരോപിച്ചായിരുന്നു എന്‍ഐഎ അഭിഭാഷകനെതിരേ യുഎപിഎ ചുമത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.