പൂർവജന്മത്തിൽ താൻ ബുദ്ധസന്യാസിയായിരുന്നുവെന്നും ആ ജന്മത്തിലെ കാര്യങ്ങൾ തനിക്കിപ്പോഴും ഓർമയുണ്ടെന്നതടക്കമുള്ള പ്രസ്താവനകൾ നടത്തി വിമർശനങ്ങളേറ്റു വാങ്ങുന്ന നടി ലെനയെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്ത്. ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ടെന്നും അവരെ വിമർശിക്കുന്നവർ കിളിപോയവരാണെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു ബിജെപി എംപി കൂടിയായ താരം.
|
സമയം കിട്ടുമ്പോൾ ലെനയെ കോളജിൽ വിളിച്ചുവരുത്തി ക്ലാസെടുപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാമെന്നും സുരേഷ് ഗോപി പറഞ്ഞു.ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്.
വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ചിലർക്ക് സഹിക്കില്ല. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. നല്ല മനസിന്റെ സൃഷ്ടി വേണം. കെട്ടുപോകാതെ മനസിന് എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. ഇവരൊന്നും മതത്തിന്റെ വക്താക്കളല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





