26
May 2024
Mon
26 May 2024 Mon
NITHIN ARRESTED

തിരുവനന്തപുരം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ പ്രതി പോലീസ് വലയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ് പിടിയിലായത്. കാട്ടാക്കട സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ( Suspect who extorted lakhs by offering job was arrested while trying to enter Dubai )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് നിതിന്‍. നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖിലിനെയാണ് ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചത്. വിവിധ ഘട്ടങ്ങളിലായി 10,08000 രൂപ നിതിന് നിഖില്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വര്‍ഷത്തേക്ക് നിഖിലിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകാനാവാത്ത സ്ഥിതിയായിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്ക് എതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ നിതിന്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു ദുബയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തിലാണ് നിതിന്‍ പിടിയിലായത്. പ്രതിയെ കാട്ടാക്കട പൊലീസിന് കൈമാറി. തട്ടിപ്പില്‍ സഹായികളായ കൂട്ടുപ്രതികളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.