മുംബൈ: ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി പാര്‍ട്ടി യുവനേതാവും ആക്ടിവിസ്റ്റുമായ ഫഹദ് അഹമ്മദ് ആണ് വരന്‍. പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ യുവജന വിഭാഗം, സമാജ്‌വാദി യുവജന്‍ സഭ പ്രസിഡന്റ് ആണ് ഫഹദ്. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്‌കര്‍ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്.
|
ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ജനുവരി ആറിന് ആണ് കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പൊതുവിഷയത്തില്‍ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടി കാട്ടാത്ത ബോളിവുഡിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സ്വര. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പരിചയത്തിന് തുടക്കമാവുന്നത്. ആദ്യ കാഴ്ചയും പരിചയപ്പെടലും മുതല്‍ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ സ്വര സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



