സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ഹനൂക്ക ആഘോഷത്തിനെത്തിയ ജൂതര്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമികളിലൊരാളെ കീഴ്‌പ്പെടുത്തിയത് സിറിയന്‍ കുടിയേറ്റക്കാരനായ അഹമ്മദ് അല്‍ അഹമ്മദ്. വെടിയൊച്ചയും ആളുകളുടെ നിലവിളിയും കേട്ട് ഓടിയെത്തിയ അഹമ്മദ് അല്‍ അഹമ്മദ് അക്രമിക്കു മേല്‍ ചാടി വീഴുകയും തോക്ക് പിടിച്ചുവാങ്ങുകയുമായിരുന്നു. ഇതിനിടെ അഹമ്മദിനു വെടിയേറ്റെങ്കിലും ഇതു കാര്യമാക്കാതെയായിരുന്നു അക്രമിയെ കീഴ്‌പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങിയത്. ഈ തോക്ക് ഉപയോഗിച്ച് അക്രമിയെ വെടിവയ്ക്കാനും അഹമ്മദിനായി.
|
രണ്ട് തോക്കുധാരികളായിരുന്നു ബോണ്ടി ബീച്ചില്‍ കുട്ടികള്‍ അടക്കമുള്ള ജനക്കൂട്ടത്തിനു നേരെ ആക്രമണം നടത്തിയത്. അക്രമികളിലൊരാളെ അതിവേഗം കീഴ്‌പ്പെടുത്താന്‍ അഹമ്മദിനായതാണ് കൂട്ടക്കൊലയുടെ വ്യാപ്തി കുറയാന്‍ സഹായകമായത്.
BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls
— The Spectator Index (@spectatorindex) December 14, 2025
ബോണ്ടി ബീച്ചിലെ കടയില്‍ പഴക്കച്ചവടക്കാരനാണ് അഹമ്മദ് അല്‍ അഹമ്മദ്. 43കാരനായ അഹമ്മദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. വെടിയേറ്റ അഹമ്മദ് അല്‍ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്ത്ര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണവിവരമറിഞ്ഞ് പോലീസ് എത്തിയാണ് രണ്ടാമത്തെ അക്രമിയെ കീഴ്‌പ്പെടുത്തിയത്. പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രം ആണ് അക്രമികളിലൊരാളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: സിഡ്‌നിയില്‍ ജൂതരെ വെടിവച്ചുകൊന്ന അക്രമിയുടെ പേരുവിവരം പുറത്തുവിട്ട് പോലീസ്





