സിഡ്‌നിയില്‍ 11 ജൂതരെ വെടിവച്ചുകൊന്ന രണ്ട് അക്രമികളിലൊരാളുടെ പേരുവിവരം പുറത്തുവിട്ട് പോലീസ്. പാക് പൗരനായ നവീദ് അക്രം ആണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതര്‍ക്കു നേരെ വെടിയുതിര്‍ത്ത രണ്ട് അക്രമികളിലൊരാളെന്ന് പോലീസ് കമ്മീഷണര്‍ മാല്‍ ലാനിയോന്‍ പറഞ്ഞു.
|
രണ്ട് തോക്കുധാരികളായിരുന്നു പ്രാദേശിക സമയം 630ന് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ പോലീസ് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയും രണ്ടാമന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ മൊത്തം 12 പേര്‍ കൊല്ലപ്പെട്ടതായും 29 പേര്‍ക്ക് പരിക്കേറ്റതായും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ രണ്ടു പോലീസുകാരുടെയും ഒരു കുട്ടിയുടെയും നില ഗുരുതരമായി തുടരുകയാണ്.
പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രമം സിഡ്‌നിയിലെ അല്‍ മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.





