29
Dec 2023
Wed
29 Dec 2023 Wed

കൊലക്കേസ് പ്രതികളായ രണ്ടുപേരെ തമിഴ്നാട് പൊലീസ് വെടിവച്ചുകൊന്നു. റൗഡി പ്രഭാകരൻ എന്ന കുറ്റവാളിയെ കൊലപ്പെടുത്തി രക്ഷപ്പെട്ട സംഘത്തെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഘു എന്ന രഘുവരൻ, കറപ്പു പാദ്ഷാ എന്ന ആസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കാഞ്ചിപുരം സ്വദേശിയായ റൗഡി വസൂൽ രാജയുടെ കൂട്ടാളികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

റൗഡി പ്രഭാകരനെ കൊന്ന പ്രതികൾ ഒളിവിൽ താമസിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എത്തിയ തങ്ങൾക്കു നേരെ പ്രതികൾ കൊടുവാളിന് വെട്ടിയെന്നും ഇതോടെ ഇരുവരെയും വെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വെട്ടേറ്റ സ്പെഷ്യൽ പൊലീസ് അസിസ്റ്റന്റ് രാമലിം​ഗം, കോൺസ്റ്റബിൾ ശശികുമാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.