29
Oct 2024
Thu
29 Oct 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലിഫോര്‍ണിയ: ടാര്‍സന്‍ ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടന്‍ റോണ്‍ ഇലി(86) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വീട്ടില്‍ വച്ച് സെപ്റ്റംബറിലാണ് മരിച്ചതെങ്കിലും മകള്‍ കിര്‍സ്റ്റിന്‍ കാസലെ ഇലി ഇപ്പോഴാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആണ് കുറിപ്പ് പങ്കുവച്ചത്.

Tarzan star Ron Ely dies at 86

ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിച്ചത്. അച്ഛന്റെ സ്‌നേഹം മനസിലാക്കിയാല്‍ ഈ ലോകം കൂടുതല്‍ തിളക്കമുള്ളതും അര്‍ത്ഥവത്തായതുമാകും എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

1966 മുതൽ 1968 വരെയാണ് എൻബിസി ടെലിവിഷൻ നെറ്റ്‌വർക്കിൽ ടാർസൻ സംപ്രേഷണം ചെയ്തിരുന്നത്. യുഎസിൽ അക്കാലത്ത് അത് വൻ ഹിറ്റായിരുന്നു.

ടാര്‍സന്‍ സീരീസില്‍ ടാര്‍സന്റെ വേഷത്തിലെത്തിയത് റോണ്‍ ഇലി ആയിരുന്നു. സീരീസിന്റെ സഹസിക ഷൂട്ടിങ്ങിനിടെ നിരവധി തവണ അദ്ദേഹത്തിന് പരിക്കേറ്റു.
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനെ വന്യമൃഗം ആക്രമിക്കുകയും എല്ല് ഓടിയുകയും വരെ ചെയ്തു.

Tarzan star Ron Ely dies at 86

1980-കളിൽ, ക്രൂയിസ് ഷിപ്പ് അധിഷ്ഠിത കോമഡി ദി ലവ് ബോട്ട് ഉൾപ്പെടെയുള്ള മറ്റ് ഹിറ്റ് ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റാർ ലിൻഡ കാർട്ടറിനൊപ്പം വണ്ടർ വുമണിലും അദ്ദേഹം വേഷമിട്ടു.

2001ല്‍ അദ്ദേഹം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നു എഴുത്തുകാരനായി. രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചു. ഇടക്ക് 2014ല്‍ എക്‌സ്‌പെക്റ്റിങ് അമീഷ് എന്ന ചിത്രത്തില്‍ വേഷമിട്ടു.

1938-ൽ ടെക്‌സാസിൽ ജനിച്ച റോൺ ഇലി 1959-ൽ വിവാഹം കഴിച്ചെങ്കിലും 2962ൽ വിവാഹമോചനം നേടി. 1980 കളുടെ തുടക്കത്തിൽ മിസ് അമേരിക്ക മത്സരത്തിൻ്റെ ആതിഥേയനായും അദ്ദേഹം അറിയപ്പെടുന്നു, അവിടെ അദ്ദേഹം തൻ്റെ രണ്ടാം ഭാര്യ വലേരി ലുൻഡിനെ കണ്ടുമുട്ടി. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ടായി.

Tarzan star Ron Ely dies at 86

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക