16
Jun 2026
Tue
16 Jun 2026 Tue
US Supreme court uphelds birth right citizenship after blocks Trump s move

പൗരത്വം ജന്മാവകാശമായി നല്‍കുന്നതിന് ഒഴിവാക്കാനുള്ള പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ നീക്കം തള്ളി ജന്മാവകാശ പൗരത്വം ശരിവച്ച് യുഎസ് സുപ്രിംകോടതി.യുഎസില്‍ അനധികൃതമായി തങ്ങുന്നതോ താല്‍ക്കാലികമായി തങ്ങുന്നതോ ആയ വിദേശികള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നത് നിരാകരിക്കുന്ന ട്രംപിന്റെ ഉത്തരവാണ് ചൊവ്വാഴ്ച യുഎസ് സുപ്രിംകോടതി തള്ളിയത്. യുഎസ് മണ്ണില്‍ ജനിക്കുന്ന ഏതൊരാള്‍ക്കുമുള്ള യുഎസ് പൗരത്വത്തിനുള്ള അവകാശം തുടരണമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാം തവണ യുഎസ് പ്രസിഡന്റായതിന്റെ ആദ്യദിവസമായിരുന്നു ട്രംപ് ജന്മാവകാശ പൗരത്വ ഉത്തരവില്‍ ഒപ്പുവച്ചത്. ഇതു പിന്നീട് കോടതിയിലെത്തുകയായിരുന്നു.

ALSO READ: ലോഡ്ജിൽ മുറിയെടുത്തു പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക