03
Jan 2025
Fri
03 Jan 2025 Fri
teacher arrested for sexually abusing 13 year old boy

13കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തില്‍ വിദ്യാര്‍ഥിയില്‍ നിന്ന് ഗര്‍ഭം ധരിച്ച അധ്യാപിക ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തായത്. വിദ്യാര്‍ഥിയുടെ അച്ഛന്റെ പരാതിയില്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ ന്യൂജഴ്‌സി എലമെന്ററി സ്‌കൂളിലാണ് സംഭവം.(teacher arrested for sexually abusing 13 year old boy)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചാം ക്ലാസ് അധ്യാപികയായ ലൗറ കാരന്‍ ആണ് അറസ്റ്റിലായത്. 2016നും 2020നും ഇടയിലാണ് പീഡനം നടന്നത്. അഞ്ചാം ക്ലാസില്‍ പഠിപ്പിക്കുമ്പോഴാണ് അധ്യാപിക വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിച്ചത്. ന്യൂജഴ്‌സിയില്‍ സ്ഥിരതാമസമാക്കുന്നതിനു മുമ്പ് ഇരയും വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും അധ്യാപികയുടെ വീട്ടില്‍ പലപ്പോഴും താമസിച്ചിരുന്നു. ഈ സമയത്താണ് അധ്യാപികയെ 13കാരനെ പീഡിപ്പിച്ചത്. 2019ല്‍ അധ്യാപികയ്ക്ക് കുഞ്ഞ് പിറന്നു.

കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത് വിദ്യാര്‍ഥിയുടെ അച്ഛന്‍ കണ്ടു. തന്റെയും മകന്റെയും ഛായ കുട്ടിക്ക് കണ്ടതോടെയാണ് അച്ഛന് അധ്യാപികയുടെ പ്രവൃത്തിയില്‍ സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. വിദ്യാര്‍ഥിക്ക് ഇപ്പോള്‍ 19 വയസ്സ് കഴിഞ്ഞു. പീഡനസമയം അധ്യാപികയ്ക്ക് 28 വയസ്സായിരുന്നു പ്രായമെന്ന് പോലീസ് പറഞ്ഞു.

ALSO READ: വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്‌കൂള്‍ അധ്യാപികയ്ക്ക് 30 വര്‍ഷം തടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക