മദ്യപിച്ച് പൂസായി ക്ലാസ് റൂമിലെത്തിയ അധ്യാപകന് സസ്പെന്‍ഷന്‍. യുപിയിലെ ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. ക്ലാസ് മുറിക്കുള്ളിലെ കസേരയിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന അധ്യാപകന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
|
സംഭവമറിഞ്ഞ് സ്കൂളിലെത്തിയ നാട്ടുകാര്‍ അധ്യാപകനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി മദ്യപിച്ച് തല ഉയര്‍ത്താന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. നാട്ടുകാര്‍ ഇത് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
അധ്യാപകന്‍ അബോധാവസ്ഥയിൽ നിന്ന് ഉണർന്ന ശേഷം മാത്രമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. ഇയാള്‍ ആദ്യമായിട്ടല്ല മദ്യപിച്ച് സ്കൂളിലെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധ്യാപകന്‍ ഇതൊന്നും ചെവിക്കൊണ്ടിരുന്നില്ല. ഒടുവില്‍ സഹികെട്ടാണ് നാട്ടുകാര്‍ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. ‘വിഷയത്തിൽ അന്വേഷണം നടത്തി, അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സസ്പെൻഡ് ചെയ്തു’- ജില്ലാ വിദ്യാഭ്യാസ ഓഫീസർ അലോക് സിങ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





