പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ നഗ്നനാക്കി മർദിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പ്രതിയായ സ്വകാര്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ബുധനാഴ്ച രാവിലെ തുക്കോഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നീറ്റിന് തയാറെടുക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിവേക് പെൺകുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചു വരുത്തി, അനുചിതമായി സ്പർശിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടി. തുടർന്ന് അധ്യാപകനെ നഗ്നനാക്കി മർദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. മറ്റൊരു അധ്യാപകനായ ശൈലേന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടി ആരോപിച്ചു. ഇരയുടെ പരാതിയിൽ, കുറ്റാരോപിതരായ അധ്യാപകർക്കെതിരെ ഐപിസി 354, പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





