17
Apr 2023
Thu
17 Apr 2023 Thu

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് തീപിടിച്ച് 5 സൈനികര്‍ക്ക് ദാരുണാന്ത്യം. പൂഞ്ച്ജമ്മു ദേശീയപാതയില്‍വച്ചാണ് കരസേനയുടെ ട്രക്കിന് തീപിടിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ചികിത്സയിലാണ്. പൂഞ്ച്-ജമ്മു ദേശീയപാതയില്‍വെച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലെ സങ്കിയേറ്റിലെ സൈനിക ക്യാമ്പിലേക്കുള്ള എണ്ണയും മറ്റും കൊണ്ടുപോകുന്ന ട്രക്കിന് നേരേയാണ് ഭീകരാക്രമണമുണ്ടായത്. അജ്ഞാതരായ ഭീകരര്‍ ആദ്യം വാഹനത്തിന് നേരേ വെടിയുതിര്‍ത്തു. പിന്നാലെ ഗ്രനേഡ് എറിഞ്ഞതോടെ വാഹനത്തിന് തീപിടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.പൂഞ്ചിലെ ഭീംബര്‍ ഗലിയില്‍നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കടുത്ത മഴയും കാഴ്ചാദുരക്കുറവും ഉണ്ടായ സമയത്തായിരുന്നു ആക്രമണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക