14
Oct 2024
Thu
14 Oct 2024 Thu
Thalassery native man dies in Oman

ഒമാനിലെ സലാലയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തലശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. തലശ്ശേരി ചിരക്കര കാടന്‍ കണ്ടി പരേതനായ പുത്തന്‍പുര ഉമ്മര്‍-ഷമീറ കാടന്‍കണ്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അജ്മല്‍ (26) ആണ് മരിച്ചത്. സലാല ഹസ്സന്‍ ബിന്‍ താബിത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവിവാഹിതനാണ്. സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.