ഇന്‍ഡോര്‍: 15ാം വയസ്സില്‍ ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് തനിഷ്‌ക സുജിത് എന്ന മധ്യപ്രദേശ് പെണ്‍കുട്ടി. 74.20 ശതമാനം മാര്‍ക്കോടെയാണ് തനിഷ്‌ക ബിഎ സൈക്കോളജി പാസായത്. ഇന്‍ഡോറിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് വിദ്യാര്‍ഥിനിയാണ് തനിഷ്‌ക. യുഎസിലോ ബ്രിട്ടനിലോ പോയി ജൂറിസ് ഡോക്ടര്‍ എന്ന നിയമബിരുദം നേടുകയാണ് തനിഷ്‌കയുടെ അടുത്ത ലക്ഷ്യം.
|
അഞ്ചാം ക്ലാസ് വരെ സാധാരണ കുട്ടികളെ പോലെയാണ് താന്‍ പഠിച്ചിരുന്നതെന്നും ഇതിനു ശേഷം 11ാം വയസ്സില്‍ നേരിട്ട് ഹൈസ്‌കൂള്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നും തനുഷ്കപറയുന്നു. 12ാം ക്ലാസ് പരീക്ഷയും ഇതിനുശേഷമെഴുതി. ചെറിയ പ്രായത്തില്‍ പ്ലസ് ടു പരീക്ഷ എഴുതുന്നതിനായി ഗവര്‍ണര്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നിയമത്തില്‍ മാറ്റം വരുത്തുകയുണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനുപിന്നാലെയാണ് ബിഎ സൈക്കോളജിക്ക് ചേര്‍ന്ന് ഇപ്പോള്‍ പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കോവിഡ് മാഹാമാരികാലത്ത് പിതാവ് സുജിത് മരിച്ചത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്നും പറയുന്ന തനിഷ്‌ക വിദേശ പഠനത്തിനായി ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി മുഖേന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അമ്മ അനുഭ സര്‍വവിധ പിന്തുണയുമായി മകള്‍ക്കൊപ്പമുണ്ട്.
മുമ്പ് പ്രധാനമന്ത്രിയുമായും തനിഷ്‌ക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസാവുകയാണ് തന്റെ ലക്ഷ്യമെന്ന് തനിഷ്‌ക അന്നു പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നുവെന്ന് ലാല്‍വാനി പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





