06
Aug 2026
Thu
06 Aug 2026 Thu
man dies after vein cut while breaking glass door

കുടുംബവഴക്കിനിടെ ​ചില്ല് ഇടിച്ചുതക‍ർത്തതിനെ തുടർന്ന് കൈമുറിഞ്ഞ് ചോരവാർന്ന് യുവാവ് മരിച്ചു. കൊച്ചി ഏളൂരിലാണ് സംഭവം. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ചില്ല് തകർക്കുന്നതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്നതിനെ തുടർന്ന് പ്രവീൺ കുളിമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറച്ച് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പ്രവീണിന്റെ ഭാര്യ ഷിംന തന്റെ സഹോദരനെ വിളിച്ച് വരുത്തി. തുടർന്ന് ഏലൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കതക് തുറന്ന് പ്രവീണിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ 3.30ഓടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ആൻഡ്രിയ, അജോയ്.

ALSO READ: ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചതു ചോദ്യംചെയ്ത 15കാരനെ കാറിടിപ്പിച്ചുകൊന്ന പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രിംകോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക