കഴിഞ്ഞ 18 വർഷമായി സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ദ ബി സ്കൂൾ ഇന്റർനാഷണൽ ജിദ്ദയിൽ സൗജന്യ ബിസിനസ് ലീഡർഷിപ് ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ഞായറാഴ്ച ജിദ്ദ അൽ ഹംമ്ര ഡിസ്ട്രിക്ട്ലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് പരിശീലനം.
|
വ്യാപാര വ്യവസായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ
സംരംഭങ്ങളിൽ ലക്ഷ്യം കൈവരിക്കുന്നതിന് ദ ബി സ്കൂളിന്റെ സാന്നിധ്യം ജിദ്ദയിൽ ഉപകരിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽപറഞ്ഞു. സിസ്റ്റം ബില്‍ഡിങ്, കോർ ടീം ബിൽഡിങ് തുടങ്ങി ബിസിനസ്സിന്റെ അടുത്ത തലങ്ങളിലേക്കു കൊണ്ട് പോവുന്നതിനു വേണ്ടി ബിസിനസുകാരെ പ്രാപ്തരാക്കുന്ന പരിശീലനങ്ങളാണ് ജിദ്ദയിൽ പ്രവർത്തനം ആരംഭിക്കുന്ന ദ ബി സ്കൂൾ ലക്ഷ്യംവെക്കുന്നത്.
ഇതിന്റെ ഭാഗമായി കേരളത്തിൽ കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബി സ്കൂളിന്റെ എക്സിക്യൂട്ടീവ് പി ജി ഡി ബി എം + എം ബി എ പ്രോഗ്രാം ജിദ്ദയിൽ പ്രയോജനപ്പെടുത്താനാകും. ശിഹാബുദീൻ പാന്തക്കൻ, അജിൽ മുഹാദ്, മുഹമ്മദ് യൂനുസ് കെ ടി,
നജീബ് മുസ്ലിയാരകത്ത്, അലി അബ്ദുള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


