തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതുമായ ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്തും. (The government rejected ADGP’s report that Pooram was not disturbed) ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
|
എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും തള്ളി. ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്.
എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടുള്ള കുറിപ്പോടെയായിരുന്നു ഡിജിപി റിപ്പോര്‍ട്ട് കൈമാറിയത്. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കീഴുദ്യോഗസ്ഥന്റെ പരിചയക്കുറവാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും തൃശൂര്‍ പൂരം ആരും മനപൂര്‍വ്വം കലക്കിയിട്ടില്ലെന്നുമായിരുന്നു എഡിജിപിയുടെ അന്വേഷണ റിപോര്‍ട്ട്.
തൃശൂര്‍പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ അറിയിച്ചത്.
എഡിജിപിയുടെ ആര്‍എസ്എസ് ബന്ധത്തിനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി അര്‍ധരാത്രി പൂര സ്ഥലത്തെത്തിയതിനുമൊക്കെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവന്നതോടെയാണ് സര്ക്കാര്‍ സമ്മര്‍ദ്ദത്തിലായത്. പൂര സമയത്ത് രണ്ട് ദിവസം എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്നും പോലിസ് നടപടികള്‍ നിയന്ത്രിച്ചത് എഡിജിപി ആയിരുന്നുവെന്നുമുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
ALSO WATCH
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





