കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. (The price of commercial cooking gas cylinder reduced) ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1,655 രൂപയാണ്.
|
ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 1,764.50 രൂപയാകും (പഴയ വില 1,795). മുംബൈ-1,717.50 (പഴയ വില 1,749). ചെന്നൈ-1,930 (പഴയ വില 1,960.50). കൊല്‍ക്കത്ത -1,879 (പഴയ വില 1,911). പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റമുണ്ടാകും.
അതേസമയം, ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില പഴയതു പോലെ തുടരും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





