23
Nov 2024
Mon
23 Nov 2024 Mon
Valapattanam ashraf traders robbery

കണ്ണൂര്‍: വളപട്ടണത്തെ വീട്ടില്‍ വന്‍കവര്‍ച്ച നടത്തിയത് വീടിനെ കുറിച്ച് കൃത്യമായി അറിയുന്ന സംഘമെന്ന് ബന്ധു.(The robbery in Kannur was carried out by a gang that knew the exact location of the locker)  ലോക്കര്‍ ഉള്ള സ്ഥലവും അതിന്റെ താക്കോല്‍ വച്ചിരിക്കുന്ന സ്ഥലവും കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വീട്ടുടമയായ അഷ്റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ലോക്കര്‍ പൂട്ടി അതിന്റെ താക്കോല്‍ വേറെ മുറിയിലുള്ള അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോഷണത്തിന് പിന്നില്‍ അറിയുന്ന ആളുകളാണോയെന്ന് വ്യക്തമല്ല. എന്നാല്‍, ലോക്കറും താക്കോലും എവിടെയെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു.

Valapattanam ashraf traders robbery

മൂന്ന് കിടപ്പുമുറികളിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ മറ്റൊരു ബെഡ്റൂമിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആ അലമാരയുടെ താക്കോല്‍ മൂന്നാമത്തെ മുറിയിലായിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ലോക്കറില്‍ നിന്ന് മോഷണം നടത്തിയത്.

മറ്റ് മുറികളില്‍ നിന്ന് വേറൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നതിനാല്‍ ലോക്കര്‍ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നത്. രണ്ടുപേര്‍ അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചതെന്നും ജാബിര്‍ പറഞ്ഞു.

ALSO READ: കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; 300 പവനും ഒരു കോടി രൂപയും നഷ്ടപ്പെട്ടു

യാത്രയ്ക്ക് മുമ്പ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നില്ല. ദുബയിലും ബെംഗളൂരുവിലുമെല്ലാമായി സാധാരണയായി പോകുന്നവരാണെന്നും ജാബിര്‍ പറഞ്ഞു. 30 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ട്. ഇതുവരെ ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. വീട്ടില്‍ തന്നെ സുരക്ഷാ സംവിധാനങ്ങളുള്ള ലോക്കര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് സ്വര്‍ണവും പണവും ബാങ്കിലേക്കു മാറ്റാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ വളപട്ടണം മന്നയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവുമാണ് കവര്‍ച്ച ചെയ്തത്. മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപാണ് ഈ വീട്.

വീട്ടിലുള്ളവര്‍ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.

അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടക്കള്‍ വീടിനുള്ളില്‍ കടന്നത്. മൂന്നുപേര്‍ മതില്‍ചാടി വീടിനുള്ളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക