ബാംഗ്ലൂര്‍: എന്‍ജിനിയറിങ് കോളജിലെ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. (The student who captured the footage of the girls hiding in the washroom of the engineering college was arrested) കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥി കുഷാല്‍ ഗൗഡ(21)യാണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.
|
ഏഴ് ടോയ്‌ലറ്റുകളാണ് പെണ്‍കുട്ടികള്‍ക്കു വേണ്ടി കോളജിലുള്ളത്. ഇതില്‍ ഒന്നില്‍ ഒളിച്ചിരുന്ന പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ടോയ്‌ലറ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ടോയ്‌ലറ്റിലെത്തിയ പെണ്‍കുട്ടി വെന്റിലേറ്ററില്‍ മൊബൈല്‍ വെച്ചിരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് പ്രതി വലയിലായത്. വിദ്യാര്‍ത്ഥിനി പ്രതി ഒളിച്ചിരുന്ന ശൗചാലയം പുറത്തുനിന്ന് പൂട്ടി ഇയാളെ പിടികൂടുകയായിരുന്നു.
ALSO READ: പൂക്കളിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ലോഗോ; ലുലുവിന് ഗിന്നസ് റെക്കോഡ്
മറ്റുവിദ്യാര്‍ഥികളും അധ്യാപകരും എത്തി കുശാലിനെ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ചു. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ മൊബൈലില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഏകദേശം 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് മൊബൈലിലുണ്ടായിരുന്നത്.
പെണ്‍കുട്ടികളുടെ ശൗചാലയത്തിന് സമീപം കോളേജ് അധികൃതര്‍ സിസിടിവി സ്ഥാപിച്ചിരുന്നില്ലെന്നും വനിതാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.


