26
Nov 2024
Sun
26 Nov 2024 Sun
wedding attack

നവദമ്പതികള്‍ക്കൊപ്പം വിവാഹ വേദിയിലേക്ക് ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു.(The young man who came to take photos with the newlyweds attacked the groom)  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ഹന്ത് ഷെല്‍ബി എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തരേന്ത്യയിലാണ് സംഭവം. വിവാഹ വേദിയില്‍ നവദമ്പതികളായി വരനും വധുവുമിരിക്കുന്നു. പെട്ടെന്നാണ് ഒരു യുവാവ് വധുവിന്റെ സമീപത്ത് നിന്നു കൊണ്ട് ഫോട്ടോയ്ക്കായി എത്തുന്നത്.

വധുവിന്റെ സമീപത്ത് നിന്ന യുവാവ് നവദമ്പതികള്‍ക്ക് ഹസ്തദാനം ചെയ്യുന്നതിനായി വരന്റെ സമീപത്തേക്ക് വരുകയും പൊടുന്നനെ വരനെ ആക്രമിക്കുകയുമായിരുന്നു. വരന്റെ മുഖത്തേക്ക് തുടരെ തുടരെ ഇടിച്ചുകൊണ്ടായിരുന്നു യുവാവിന്റെ ആക്രമണം.

ഇതുകണ്ട നവവധു ചാടിയെഴുന്നേറ്റ് യുവാവിനെ തടഞ്ഞുകൊണ്ട് ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേരാമ് കണ്ടത്.

ഒട്ടേറെ ആളുകള്‍ വീഡിയോക്ക് കമന്റുമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലരും വധുവിനെ കുറ്റപ്പെടുത്തുകയാണ് കമന്റുകളില്‍. വന്നത് വധുവിന്റെ കാമുകനായിരിക്കാമെന്നും എന്തിനാണ് അയാളെ ഈ ദിവസം ചടങ്ങിന് ക്ഷണിച്ചതെന്നും കമന്റുകളില്‍ ചിലര്‍ ചോദിക്കുന്നു.