30
Sep 2024
Sat
30 Sep 2024 Sat
Mumbai police

മുംബൈ: മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സികള്‍. ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളില്‍ അടക്കം സുരക്ഷ വര്‍ധിപ്പിച്ചു.(There is a possibility of a terrorist attack in Mumbai; Police on high alert)  ആക്രമണമുണ്ടായാല്‍ നേരിടുന്നതിന് പ്രദേശങ്ങളില്‍ മോക് ഡ്രില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈയിലെ ഡിസിപിമാരോട് അതത് മേഘലകളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരങ്ങളിലെ ക്ഷേത്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സംശയാസ്പദമായി എന്തുകണ്ടാലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ALSO READ: ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സിദ്ധവിനായക ക്ഷേത്രത്തിലെ ട്രസ്റ്റ് ചെയര്‍മാന്‍ സദാ സര്‍വന്‍കര്‍ പറഞ്ഞു. മുംബൈ പൊലീസ് ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പ്രശസ്തമായ രണ്ട് ആരാധനാലയങ്ങളുള്ള ക്രോഫോര്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് കഴിഞ്ഞ ദിവസം പൊലീസ് മോക്ഡ്രില്‍ നടത്തിയിരുന്നു. അതേസമയം, ദുര്‍ഗാപൂജ ഉള്‍പ്പെടെ ഉത്സവകാല ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇതെന്നാണ് പൊലീസിന്റെ വിശദീകരണം.