21
Apr 2025
Sun
21 Apr 2025 Sun

മനാമ: ബഹ്‌റൈനിൽ സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശിയായ ഗിരീഷ് ഡി.എ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി ജുഫൈർ ക്ലബ്ബിൽ സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നുവന്നു സുഹുർത്തുകൾ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടൻ വിവരം അറിഞ്ഞെത്തിയ ആരോഗ്യ വിദഗ്ധർ സ്‌ഥലത്തെത്തി മരണം സ്‌ഥിരീകരിച്ചു. ഇൻവെസ്റ്റ് കോർപ്പ് ബാങ്കിൽ വൈസ് പ്രഡിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു ഗിരീഷ്.

ഭഷീജയാണ് ഭാര്യ. മക്കൾ: ഗ്രീഷ്മ (മെഡിക്കൽ വിദ്യാർഥിനി), ഗൗരി (വിദ്യാർഥിനി, ബഹ്‌റൈൻ ). സൽമാനിയ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Thiruvananthapuram native died after collapsing while playing shuttle in Bahrain with friends