14
Aug 2024
Tue
14 Aug 2024 Tue
thiruvananthapuram native man dies after hit vehicle while crossing road

ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി വാഹനമിടിച്ചുമരിച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം സ്വ​ദേ​ശി ആ​ര്യ​ഭ​വ​നി​ൽ മ​ധു ജ​നാ​ർ​ദ്ദ​ന​ക്കു​റു​പ്പ് (54) ആ​ണ് മ​രി​ച്ച​ത്. സുവൈ​ഖ് ഖ​ദ്റ​യി​ൽ ക​ൺ​സ്ട്രക്ഷ​ൻ ഫോ​ർ​മാ​നാ​യി ജോ​ലി​ ചെ​യ്ത് വരി​ക​യാ​യി​രു​ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ര​ണ്ടു ദി​വ​സം മു​മ്പേ രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ മ​ധു​വി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ച​യ​മു​ള്ള​വ​ർ പോലീ​സി​ൽ റി​പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദി​യാ​നെ​ന്ന സ്ഥ​ല​ത്ത് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ മധു വാഹനമിടിച്ചു മ​രി​ച്ച വി​വ​രം അ​റി​യു​ന്ന​ത്.

21ാം വ​യ​സ്സിൽ ആ​ദ്യ​മാ​യി ഒ​മാ​നി​ലെ​ത്തിയ മ​ധു 32 വ​ർ​ഷ​​മാ​യി  ഇവിടെ ജോലിചെയ്തുവരികയായിരുന്നു. ഭാ​ര്യ: ര​ഞ്ജു കൃ​ഷ്ണ. മ​ക്ക​ൾ: ആ​ര്യ, ആ​തി​ര. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.