06
Jul 2024
Mon
06 Jul 2024 Mon
Red fort

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങാനിരിക്കേ ഖാലിസ്ഥാന്റെ ബോംബ് ഭീഷണി.(Threat of blasting Parliament and Red Fort: Message received by Malayali MPs)  പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഖലിസ്ഥാന്‍ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള സന്ദേശം. മലയാളി രാജ്യസഭാ എംപിമാരുമായ വി.ശിവദാസിനും എ.എ.റഹിമിനുമാണ് സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്വന്‍ സിംപന്നു, സിഖ് ഫോര്‍ ജസ്റ്റിസ് ജനറല്‍ കൗണ്‍സില്‍ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ഭരണാധികാരികളുടെ കീഴില്‍ സിഖുകാര്‍ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാന്‍ ഹിത പരിശോധന സന്ദേശം ഉയര്‍ത്തി പാര്‍ലമെന്റ് മുതല്‍ ചെങ്കോട്ട വരെ ബോംബിട്ട് തകര്‍ക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കണ്ടെങ്കില്‍ എംപിമാര്‍ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

ഇരുവരും ഉടന്‍തന്നെ ഡല്‍ഹി പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസന്‍ എം.പി. പറഞ്ഞു. പുതിയ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ ഏതാനും യുവാക്കള്‍ ലോക്‌സഭയ്ക്കുള്ളില്‍ കയറിയത് വലിയ വിവാദമായിരുന്നു. പുതിയ ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കും. പാര്‍ലമെന്റിന്റെ സുരക്ഷാചുമതലയുള്‍പ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക