തിരുവനന്തപുരം കല്ലമ്പലത്ത് അറബിക് കോളജ് ഹോസ്റ്റലില്‍ താമസിച്ചുപഠിച്ചിരുന്ന 13കാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗിക പീഡനത്തിനിരയാക്കി. വിവരം മറച്ചുവയ്ക്കുകയും പരാതി പറഞ്ഞ 13കാരനെ മര്‍ദ്ദിക്കുകയും ചെയ്ത കോളജ് വൈസ് പ്രിന്‍സിപ്പല്‍ അടക്കം 7 പേര്‍ക്കെതിരെ കല്ലമ്പലം പോലീസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
|
പ്രായപൂര്‍ത്തിയാവാത്ത മൂന്ന് വിദ്യാര്‍ഥികളാണ് ഇനി പിടിയിലാവാനുള്ളത്. സീനിയര്‍ വിദ്യാര്‍ഥികളായ കിളിമാനൂര്‍ തട്ടത്തുമല ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് മുഹ്‌സിന്‍ (22), മണമ്പൂര്‍ തോട്ടയ്ക്കാട് സ്വദേശിയായ മുഹമ്മദ് ഷമീര്‍ (24), മണമ്പൂര്‍ തോട്ടയ്ക്കാട് സ്വദേശിയായ നൂര്‍ മഹലില്‍ താമസിക്കുന്ന കോളജ് വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് (54)എന്നിവരാണ് അറസ്റ്റിലായത്.
പീഡനവിവരം മുഹമ്മദ് റഫീഖിനോടാണ് കുട്ടി ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളാണ് കല്ലമ്പലം പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതികളുടെ മാതാപിതാക്കള്‍ക്ക് പോലീസ് നോട്ടിസ് അയച്ചിട്ടുണ്ട്. ഇവരെ പിടികൂടി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ALSO READ: പോക്സോ കേസിൽ മദ്റസ അധ്യാപകന് 53 വർഷം കഠിനതടവ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





