21
Apr 2026
Tue
21 Apr 2026 Tue
three brothers dies after their rammed in to a parked lorry

അമിതവേഗത്തില്‍ പാഞ്ഞ ബൈക്ക് ലോറിക്കുപിന്നിലിടിച്ചുകയറി മൂന്ന് സഹോദരങ്ങള്‍ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് ദാരുണമായ അപകടം. ഉപ്ലാക്ഷ് കോല്‍, അംറിഷ് കോല്‍, ഹേമരാജ് കോല്‍ എന്നിവരാണ് മരിച്ചത്. ഹെല്‍മറ്റ് പോലും ധരിക്കാതെയായിരുന്നു മൂവരുടെയും ബൈക്ക് യാത്ര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിലൊരാള്‍ കൈയിലൊരു തോക്കും പിടിച്ചിരുന്നു. ലോറി അടക്കമുള്ള വാഹനങ്ങളെ അപകടകരമായ രീതിയില്‍ മറികടന്ന് പോവുകയായിരുന്ന ബൈക്ക് ഇതിനിടെ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

മൂവരുടെയും യാത്ര മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കള്‍ കാമറിയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ വിഡിയോയിലാണ് അപകടദൃശ്യം പതിഞ്ഞത്.

ALSO READ: നന്ദിലത്ത് തീപാറും പോരാട്ടം; എസ്.ഡി.പി.ഐ അക്കൗണ്ട് തുറക്കുമോ?