23
Jun 2025
Fri
23 Jun 2025 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി അറേബ്യയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തി നടത്തിവന്ന മൂന്ന് പ്രവാസി വനിതകൾ പോലിസ് പിടിയിൽ. തലസ്ഥാനസമായ റിയാദ് നഗരത്തിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് ബുധനാഴ്ച ആണ് മൂന്ന് പ്രവാസി സ്ത്രീകളെ അറസ്റ്റ് ചെയ്തത്. റിയാദ് പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് വകുപ്പുമായി സഹകരിച്ച് നടത്തിയ സുരക്ഷാ നടപടിയിലാണ് അറസ്റ്റ്. ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലിസ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കുമുള്ള ജനറൽ ഡിപ്പാർട്മെന്റ്, രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും പോലീസ് സേനകളുമായി സഹകരിച്ച് വലിയ കാമ്പയിൻ നടത്തിവരികയാണ്. എല്ലാത്തരം അധാർമിക പ്രവൃത്തികളെയും, പ്രത്യേകിച്ച് ഹോട്ടലുകളിലും മസാജ് സെന്ററുകളിലും, ചെറുക്കുന്നതിനും അത്തരം അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനും ഈ കാമ്പെയ്‌ൻ ലക്ഷ്യമിടുന്നു.

Three expatriate women were arrested for engaging in prostitution in a residential apartment in Riyadh.