26
Nov 2024
Fri
26 Nov 2024 Fri
kuttambuzha womens found

കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയില്‍ ഇന്നലെ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി.(Three missing women found in Kuttampuzha forest area) 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച കാണാതായ പശുവിനെ തിരഞ്ഞാണ് ഇന്നലെ ഉച്ചയോടെ മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. മാളേക്കുടി മായാ ജയന്‍, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവര്‍ക്ക് വനത്തിനകത്ത് വഴിതെറ്റുകയായിരുന്നു.

കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോണ്‍ ഓഫായിരുന്നു. വനപാലകരും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇവര്‍ക്കായി ഇന്നലെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു.

പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് 4.15ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരയാൻ പോയവരും ആനകളുടെ മുൻപിൽ പെട്ടിരുന്നു.