22
Nov 2024
Sun
22 Nov 2024 Sun
Thrissur native woman dies in Makkah while she came to perform Umrah

ഉംറ തീര്‍ഥാടനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി മക്കയില്‍ മരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്റുല്ലയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ റാഹില ന്യൂമോണിയ പിടിപെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്ല. മരുമക്കള്‍: റിയാസ്, സബീന, തസ്നി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടര്‍ അറിയിച്ചു. മക്കള്‍ മക്കയിലെത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഫസല്‍ മൂന്നുപീടിക (ഐ.സി.എഫ്) സത്താര്‍ തളിക്കുളം, ഹക്കീം ആലപ്പുഴ (തനിമ) എന്നിവര്‍ സഹായത്തിനുണ്ട്.