ഇറാന്റെ വിമാനക്കമ്പനികൾ നടത്തുന്ന സർവീസുകൾ യുഎഇ നിർത്തിവച്ചു. ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ ഇറാനിയൻ എയർലൈൻ സർവീസുകളും സെപ്റ്റംബർ 24 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
|
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ ഇറാനിയൻ വിമാനക്കമ്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് GCAA വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിലെ സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇറാനിയൻ വിമാനക്കമ്പനികൾക്ക് ഇന്ധനം, ലാൻഡിങ്, മറ്റ് വ്യോമയാന സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബർ 23 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മുന്നറിയിപ്പ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




