18
Mar 2024
Sun
18 Mar 2024 Sun
tmc released 42 loksabha candidates in westbengal

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യൂസുഫ് പഠാനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ‘ജനാഗര്‍ജന്‍ സഭ’യില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ബഹരംപൂരിലാണ് യൂസഫ് പഠാന്‍ ജനവിധി തേടുക. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവും സംസ്ഥാന അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇവിടുത്തെ സിറ്റിങ് എംപി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരും പട്ടികയിലുണ്ട്. കൃഷ്ണനഗറില്‍ തന്നെയാണ് മഹുവ മൊയ്ത്ര ഇത്തവണയും മല്‍സരിക്കുക. ശത്രുഘ്‌നന്‍ സിന്‍ഹ അസന്‍സോളില്‍ നിന്നും കീര്‍ത്തി ആസാദ് ദുര്‍ഗാപൂരില്‍ നിന്നും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മത്സരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക