ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി മന്ത്രിയും ആംആദ്മി നേതാവുമായ അതീഷി. രാഷ്ട്രീയഭാവി സംരക്ഷിക്കാന്‍ ബിജെപിയില്‍ ചേരാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കില്‍ ഒരുമാസത്തിനുള്ളില്‍ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുമെന്നുള്ള ഭീഷണി ലഭിച്ചതായി അതീഷി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ ആംആദ്മി നേതാക്കളെയും ”ഇല്ലാതാക്കുകയാണ് ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിച്ചയാള്‍ പറഞ്ഞുവെന്നും അതീഷി വെളിപ്പെടുത്തി.
|
#WATCH | Delhi Minister and AAP leader Atishi says, "BJP through one of my close aides approached me to join their party to save my political career and If I do not join the BJP then in the coming one month I will be arrested by ED..." pic.twitter.com/Q1PRwZbm2C
— ANI (@ANI) April 2, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





